മർകസ് നിധി; ഏറ്റവും മികച്ച പ്രവർത്തനം നടത്തി വെട്ടിച്ചിറ ഈസ്റ്റ് യൂണിറ്റ്

0
758
SHARE THE NEWS

കോഴിക്കോട്: മർകസ് നിധി സമർപ്പണ ചടങ്ങിൽ ഇതുവരെയായി ഏറ്റവും മികച്ച മുന്നേറ്റം നടത്തി മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ യൂണിറ്റ്. നിർദിഷ്ട നിധിയുടെ പത്തിരട്ടിയാണ് യൂണിറ്റിൽ നിന്ന് സമാഹരിച്ചു മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ ഏൽപ്പിച്ചത്. കഴിഞ്ഞ രണ്ടു മാസങ്ങളിൽ മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംഘടനകൾക്ക് കീഴിൽ സംയുക്തമായ കർമപദ്ധതി തയ്യാറാക്കിയാണ് യൂണിറ്റിൽ പ്രവർത്തനം നടത്തിയത്. ജില്ലാ സോൺ നേതാക്കളും ആവശ്യമായ നിർദേശങ്ങൾ നൽകി.

വയനാട് ജില്ലയിലെ കാട്ടിച്ചിറക്കൽ യൂണിറ്റ് നിർദിഷ്ട ഫണ്ടിന്റെ എട്ടിരട്ടി സമാഹരിച്ചു ദിവസങ്ങൾക്ക് മുമ്പ് മർകസ് നേതൃത്വത്തിന് കൈമാറിയിരുന്നു. പദ്ധതി മഹാവിജയമാക്കിയ പ്രവർത്തകരെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രത്യേകം അഭിനന്ദനിച്ചു.


SHARE THE NEWS