മർകസ് ഡേ: സാന്ത്വനം വീൽചെയർ വിതരണം ചെയ്തു

0
277
SHARE THE NEWS

പത്തനംതിട്ട: വിദ്യാഭ്യാസ കാരുണ്യ സേവന രംഗത്ത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മർകസിൻ്റെ 43-മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.വൈ.എസ്, കേരള മുസ്ലീം ജമാഅത്ത് പത്തനംതിട്ട ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ രോഗികൾക്ക് നൽകുന്ന സാന്ത്വനം വീൽ ചെയറുകളുടെ വിതരണം പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ഡി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാർ അധ്യക്ഷത വഹിച്ചു. എ.പി മുഹമ്മദ് അഷ്ഹർ, എ എം ഇസ്മായിൽ, സുധീർ വഴിമുക്ക്, ഇസ്മായിൽ അഹ്മദ്, റിജിൻഷാ എന്നിവർ പ്രസംഗിച്ചു. സ്ഥാപക ദിനത്തിൻ്റെ ഭാഗമായി റമളാൻ മീറ്റും സംഘടിപ്പിച്ചു. അബ്ദുൽ വഹാബ് മൗലവി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് കോന്നി, അജീഖാൻ രിഫാഇ, ഹാരിസ് വെച്ചൂച്ചിറ എന്നിവർ പ്രസംഗിച്ചു.


SHARE THE NEWS