കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന വിറാസ് (വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ് സയന്‍സ്) സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ അക്കാദമിക് കോണ്‍ഫറന്‍സ് ഇന്ന്(വെള്ളി) രാത്രി 7.30ന് ആരംഭിക്കും.
ഇസ്ലാമും നവോത്ഥാനവും എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ആഗോള പണ്ഡിത പ്രമുഖരും വിശിഷ്ട വ്യക്തിത്വങ്ങളും സംബന്ധിക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് അദ്ധ്യക്ഷത വഹിക്കും.
ഇസ്ലാമിലെ നവോത്ഥാന ശ്രമങ്ങളെ അധികരിച്ച് ഗവേഷകര്‍ വ്യത്യസ്ത സെഷനുകളിലായി പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സ് ഈജിപ്ത് ഗവണ്മെന്റ് ഉപദേശക സമിതി അംഗം ഉസാമാ അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. ഇസ്ലാം മുന്നോട്ട് വെക്കുന്ന സാര്‍വലൗകിക ദര്‍ശനങ്ങളെ സംബന്ധിച്ചുള്ള സമഗ്രമായ വിശകലനമായിരിക്കും കോണ്‍ഫറന്‍സിന്റെ ഉള്ളടക്കം.
മുന്‍ ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഡോ:നസ്ര് ഫരീദ് വാസില്‍, സൈതൂന യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഇല്യാസ് ഖുവൈസിം, ബഹ്റൈന്‍ ഇസ്ലാമിക്ക് കോടതി ചീഫ് ജസ്റ്റിസ്
ശൈഖ് ഇബ്റാഹീം ബിന്‍ റാഷിദ് അല്‍ മുറൈഖി, ദാഗിസ്ഥാന്‍ ഡെപ്യൂട്ടി ഗ്രാന്‍ഡ് മുഫ്തി ശിഹാബുദ്ദീന് ഹുസൈനോവ്, സീകേര്സ് ഗൈഡന്‍സ് സ്ഥാപകന്‍ ഫറസ് റബ്ബാനി, ഈജിപ്ത് മതകാര്യ ഉന്നത സമിതിയംഗം ഡോ. മുഹമ്മദ് മുഹന്ന, ബഹറൈന്‍ യൂണിവേഴ്സിറ്റി പ്രാഫസര്‍ അബ്ദുല്‍ സത്താര്‍ അല്‍ ഹീത്തി, ജപ്പാന് മുസ്ലിം കൗണ്‍സില്‍ ഡയറക്ടര്‍ അഹ്മദ് അബൂ ഹകീം മായനോ തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങള്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കും. കേരളത്തില്‍ നിന്നുള്ള പ്രമുഖരും പേപ്പറുകള്‍ അവതരിപ്പിക്കും.
കോണ്‍ഫറന്‍സ് ആശയം വിശകലനം ചെയ്തു കൊണ്ട് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സംസാരിക്കും. വിറാസ് ഡീന്‍ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.
കോണ്‍ഫറന്‍സ് തത്സമയം മര്‍കസ് ഔദ്യോഗിക യൂട്യൂബ് ചാനലിലും വിറാസ് ഫേസ്ബുക്ക് പേജിലും സംപ്രേക്ഷണം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്കും :8113996879, 9544855579
Watch LIVE
https://youtube.com/markazonline
https://www.facebook.com/wirasoffcial