മർകസ് നോളേജ് സിറ്റിയിൽ ഓൺലൈൻ സമ്മർ ക്യാമ്പ്; റെജിസ്ട്രേഷൻ ആരംഭിച്ചു

0
285
SHARE THE NEWS

കോഴിക്കോട്: വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ അഡ്വാൻസ്ഡ് സയൻസ്(വിറാസ്‌)നു കീഴിൽ 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു. വ്യക്തിത്വ വികസനത്തിനും ആശയ രൂപീകരണത്തിനും പ്രമുഖ പണ്ഡിതർ നയിക്കുന്ന ക്ലാസുകൾക്ക് പുറമെ കരിയർ ഗൈഡൻസ്, വ്യക്തിത്വ രൂപീകരണം,മോട്ടിവേഷൻ, സൈക്കോളജി തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ കേരളത്തിലെ പ്രഗത്ഭരായ ട്രൈനർമാരും നിപുണരായ അധ്യാപകരും നേതൃത്വം നൽകും. കൂടാതെ നോളേജ് സിറ്റിയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും സാധ്യതകളെ പരിചയപ്പെടാനും അവസരം ഉണ്ടായിരിക്കും. കോവിഡ് മഹാമാരിയെ തുടർന്ന് ആശങ്കയിലായ വിദ്യാർത്ഥികൾക്ക് കരിയർ മാർഗനിർദേശങ്ങളുമായും ആത്മവികസനത്തിനും വേദിയിരുക്കുകയാണ് വിറാസ് വിദ്യാർത്ഥി യൂണിയൻ രിവാഖ്. മെയ്‌ 17,18,19 തിയ്യതികളിലായി നടക്കുന്ന ക്യാമ്പിനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു. രെജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും +91 8078098214, +91 8086223328 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


SHARE THE NEWS