സഹ്‌റത്തുല്‍ ഖുര്‍ആന്‍ ടീച്ചേഴ്‌സ്‌ ട്രെയ്‌നിംഗ്‌; ഓറിയന്റേഷന്‍ പ്രോഗ്രാം സമാപിച്ചു

0
467

മലപ്പുറം: മഞ്ചേരി ഹികമിയ്യയില്‍ നടന്ന മര്‍കസ്‌ സഹ്‌റത്തുല്‍ ഖുര്‍ആന്‍ ടീച്ചേഴ്‌സ്‌ ട്രെയ്‌നിംഗിന്റെ മലപ്പുറം ജില്ലയില്‍ ആരംഭിക്കുന്ന പത്ത്‌, പതിനൊന്ന്‌ ബാച്ചുകള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാം ഒ.എം.എ റശീദിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത്‌ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ.എം.എ റഹീം ഉദ്‌ഘാടനം ചെയ്‌തു. സഹ്‌റ അക്കാദമിക്‌ ഡയറക്ടര്‍ അബ്ദു മാനിപുരം, ഉസ്‌മാന്‍ സഖാഫി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക്‌ നേതൃത്വം നല്‍കി. കെംസ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ശമീര്‍ പൂല്ലൂര്‌ട, എസ്‌.എസ്‌.എഫ്‌ ക്യാമ്പസ്‌ സെക്രട്ടറി ഡോ. നൂറുദ്ധീന്‍ സഖാഫി സംസാരിച്ചു. സഹ്‌റ അഡ്‌മിനിസ്‌ട്രേറ്റര്‍ അസ്‌ലം സഖാഫി സ്വാഗതവും മുശ്‌താഖ്‌ നൂറാനി നന്ദിയും പറഞ്ഞു.