മര്‍കസ്‌ സഹ്‌റത്തുല്‍ ഖുര്‍ആന്‍: വനിതാ അധ്യാപകര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു

0
672

കുന്നമംഗലം: അന്താരാഷ്ട്ര നിലവാരത്തില്‍ മര്‍കസ്‌ രൂപകല്‍പന ചെയ്‌ത സഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രീ പ്രൈമറി സ്‌കൂളുകളില്‍ അധ്യാപകരാകാന്‍ വനിതകള്‍ക്ക്‌ അവസരം. കോഴിക്കോട്‌ ജില്ലയിലെ നാല്‌ സെന്ററുകളിലാണ്‌ നിലവില്‍ നിയമനം. മദ്രസ ഏഴാം തരം വരെ പഠിച്ച, പ്ലസ്‌ടു പാസായവര്‍ക്ക്‌ അപേക്ഷിക്കാം. അവസാന തിയ്യതി ഫെബ്രുവരി 6. അപേക്ഷാ ഫോറം www.markaz.in എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ സഹ്‌റത്തുല്‍ ഖുര്‍ആന്‍ ഹെഡ്‌ ക്വാട്ടേഴ്‌സ്‌, സഹ്‌റ പാര്‍ക്ക്‌, കൊടുവള്ളി, 673584 എന്ന വിലാസത്തില്‍ അയക്കുകയോ ഓഫീസില്‍ നേരിട്ട്‌ സമര്‍പ്പിക്കുകയോ ചെയ്യണം. പൂരിപ്പിച്ച അപേക്ഷകള്‍ zahratulquran@markazonline.com എന്ന മെയിലിലും അയക്കാം. കോഴിക്കോട്‌ ജില്ലക്ക്‌ പുറത്തുള്ളവര്‍ ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ല. ഫെബ്രുവരി ഏഴിന്‌ മര്‍കസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ യോഗ്യതപരീക്ഷ നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ രാവിലെ ഒന്‍പതിന്‌ മുമ്പായി പരീക്ഷാ സെന്ററില്‍ എത്തണം. യോഗ്യതാ പരീക്ഷയില്‍ പാസായവര്‍ക്ക്‌ ഫെബ്രുവരി, മാര്‍ച്ച്‌, മെയ്‌ മാസങ്ങളില്‍ സമഗ്ര അധ്യാപക പരി ശീലനം നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക്‌ സ്ഥിരംനിയമനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 7025440005

അപേക്ഷാഫോം ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക