മര്‍കസ്‌ സഹ്‌റത്തുല്‍ ഖുര്‍ആന്‍ അധ്യാപകരാവാന്‍ മലപ്പുറം ജില്ലയിലെ വനിതകള്‍ക്ക്‌ അവസരം.

0
427

മലപ്പുറം: അന്താരാഷ്ട്ര നിലവാരത്തില്‍ മര്‍കസ്‌ രൂപകല്‍പന ചെയ്‌ത സഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രീ പ്രൈമറി സ്‌കൂളുകളില്‍ അധ്യാപകരാവാന്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള വനിതകള്‍ക്ക്‌ അവസരം. മലപ്പുറം ജില്ലയിലെ വിവിധ സെന്ററുകളിലാണ്‌ നിയമനം. മദ്രസ ഏഴാം തരം വരെ പഠിച്ച, പ്ലസ്‌ടു പാസായവര്‍ക്ക്‌ അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 21 ഞായറാഴ്‌ച മഞ്ചേരി ഹികമിയ്യ ഖദീജ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ ഒന്‍പത്‌ മണിക്ക്‌ മുമ്പായി നേരിട്ട്‌ ഹാജറാവുക. മലപ്പുറം ജില്ലക്ക്‌ പുറത്തുള്ളവര്‍ ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ല. യോഗ്യതപരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക്‌ മാര്‍ച്ച്‌, മെയ്‌ മാസങ്ങളില്‍ സമഗ്ര അധ്യാപക പരിശീലനം നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക്‌ സ്ഥിരംനിയമനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 7025440005