സഹ്‌റതുല്‍ ഖുര്‍ആന്‍ അധ്യാപിക പരിശീലനത്തിന്‌ ജൂണ്‍ 2 വരെ അപേക്ഷിക്കാം

0
468

കൊടുവള്ളി: മര്‍കസ്‌ സഹ്‌റതുല്‍ ഖുര്‍ആനിനു കീഴില്‍ 2017- 18 അധ്യായന വര്‍ഷത്തില്‍ ആരംഭിക്കാനിരിക്കുന്ന വിവധ സെന്ററുകളില്‍ അധ്യാപനം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ജൂണ്‍ 2 വരെ അപോക്ഷസമര്‍പ്പിക്കാം, പ്ലസ്‌ടുവും മദ്രസാ പഠനം ഏഴാം തരവുമാണ്‌ അടിസ്ഥാന യോഗ്യത. ആഴ്‌ച്ചയിലൊരു ദിവസം വീതമാണ്‌ പരിശീലനമുണ്ടാവുക. ആദ്യ വര്‍ഷ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ ഉന്നത ശമ്പളത്തോടെ നിയമനവും നല്‍കും. ജൂണ്‍ ആദ്യവാരത്തില്‍ നടക്കുന്ന എഴുത്ത്‌ പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ്‌ പരിശീലനത്തിലേക്ക്‌ തിരഞ്ഞെടുക്കുക.
താല്‍പര്യമുള്ളവര്‍ www.zahratulquran.in എന്ന വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ 7025440005 ഈ നമ്പറില്‍ ലഭ്യമാണ്‌.