സഹ്‌റത്തുല്‍ ഖുര്‍ആന്‍ അധ്യാപിക പരിശീലനം; ദക്ഷിണ കേരള പ്രവേശന പരീക്ഷ ഞായറാഴ്‌ച

0
538

കാരന്തൂര്‍: അടുത്ത അധ്യയന വര്‍ഷം തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ തുടങ്ങുന്ന പുതിയ സഹ്‌റത്തുല്‍ ഖുര്‍ആന്‍ സെന്ററുകളിലേക്ക്‌ അധ്യാപികമാരെ നിയമിക്കുന്നതിനുള്ള പരിശീലനം വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായുള്ള പ്രവേശന പരീക്ഷ 2017 ജനുവരി 15 ഞായറാഴ്‌ച രാവിലെ എട്ടിന്‌ എറണാക്കുളം ഇടപ്പള്ളി കെ.എം.എം ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജില്‍ നടക്കും.
പ്ലസ്‌ടു, തത്തുല്യ യോഗ്യത, മദ്രസ ഏഴാം തരമോ തത്തുല്യ യോഗ്യതയോയുള്ള വനിതകള്‍ക്ക്‌ പരിശീലനം നല്‍കി കഴിവുറ്റ അധ്യാപികമാരെ വളര്‍ത്തിയെടുക്കുന്ന പദ്ധതിയാണ്‌ സഹ്‌റത്തുല്‍ ഖുര്‍ആന്‍ ടീച്ചേഴ്‌സ്‌ ട്രൈനിംഗ്‌ പ്രോഗ്രാം. ശിശു മനശ്ശാസ്‌ത്രം, അധ്യാപന രീതി ശാസ്‌ത്രം, ഖുര്‍ആന്‍ നിയമമനുസരിച്ച്‌ ഓതാനും പഠിപ്പിക്കാനും പരിശീലനം, ഇംഗ്ലീഷ്‌, അറബി ഭാഷാ പരിജ്ഞാനം, ശുദ്ധ മലയാളം തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍കൊള്ളുന്നതാണ്‌ പാഠ്യപദ്ധതി. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ മര്‍കസിനു കീഴില്‍ വിവിധ സ്ഥലങ്ങളില്‍ തുടങ്ങുന്ന സഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രീ സ്‌കൂളില്‍ ആകര്‍ഷകമായ ശമ്പളത്തോടെ നിയമനം നല്‍കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്‌. താല്‍പര്യമുള്ളവര്‌ ബന്ധപ്പെടുക: 9072500435, 9072276410