മർകസിൽ നിന്ന് 360 സഹ്റാവികൾ കൂടി കർമപഥത്തിലേക്ക്

0
1268
SHARE THE NEWS

കോഴിക്കോട്: വിവിധ ബ്രാഞ്ചുകളായി വ്യാപിച്ചു കിടക്കുന്ന സഹ്റത്തുൽ ഖുർആൻ പ്രീസ്‌കൂൾ സംവിധാനത്തിനു കീഴിൽ നാലു വർഷം നീണ്ട പരിശീലനം പൂർത്തീകരിച്ച 360 സഹ്റാവി പണ്ഡിതകളെ മർകസ് സഹ്‌റത്തുൽ ഖുർആൻ ടീച്ചേഴ്സ് ഗ്രാൻ്റ് അസംബ്ലിയിൽ വെച്ച് നാടിന് സമർപ്പിക്കുന്നു.

ഏപ്രിൽ 3 ശനിയാഴ്ച മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന ടീച്ചേഴ്സ് അസംബ്ലി & രിദാ പോശി പരിപാടിയിൽ വെച്ചാണ് 360 പണ്ഡിതകൾക്ക് സഹ്റാവി ബിരുദം നൽകി ആദരിക്കുന്നത്. ഖുർആൻ പാരായണ ശാസ്ത്രം, കർമ്മശാസ്ത്രം, ഫാമിലി മാനേജ്‌മെന്റ്, ശിശു മന:ശാസ്ത്രം, വ്യക്തിത്വ വികസനം, അധ്യാപന രീതി ശാസ്ത്രം, ഇംഗ്ലീഷ് – അറബിക് – മലയാളം ഭാഷകൾ എന്നീ മേഖലകളിൽ കഴിഞ്ഞ നാലു വർഷമായി പരിശീലനം പൂർത്തീകരിച്ച ഇവർ ബിരുദം ഏറ്റു വാങ്ങുന്നതോടെ വിവിധ കർമ്മ മണ്ഡലങ്ങളിൽ പ്രവർത്തന സജ്ജരാകും.
സാദാത് പണ്ഡിത കുടുംബങ്ങളിലെ മുതിർന്ന ഉമ്മമാർ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിൽ വെച്ച് ചടങ്ങിന് നേതൃത്വം നൽകും.

ചടങ്ങിൽ മർകസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, മർകസ് ജനറൽ മാനേജർ ചെയർമാൻ സി മുഹമ്മദ് ഫൈസി, മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി തുടങ്ങി സയ്യിദുമാരും നേതാക്കളും സംബന്ധിക്കും.


SHARE THE NEWS