സഹ്‌റതുൽ ഖുർആൻ: അധ്യാപികമാർക്കുള്ള അപേക്ഷ ക്ഷണിച്ചു

0
988
SHARE THE NEWS

കോഴിക്കോട്: കേരളത്തിനകത്തും പുറത്തുമായി മർക്കസിനു കീഴിൽ പ്രവർത്തിക്കുന്ന സഹ്‌റതുൽ ഖുർആൻ സെൻ്ററുകളിൽ നിലവിലുള്ള 350 ലേറെ ഒഴിവുകളിലേക്ക് അധ്യാപികമാർക്കുള്ള അപേക്ഷ ക്ഷണിച്ചു. സ്കൂൾ പ്ലസ് ടു, മദ്രസ ഏഴാം തരം യോഗ്യതയുള്ള വനിതകൾക്ക്  www.zahratulquran.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. അധ്യാപികമാരെ തെരഞ്ഞെടുക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്ന പ്രാഥമിക ഘട്ട അഭിമുഖ- എഴുത്തു പരീക്ഷകൾ നടക്കും. ഡിസംബർ 19നു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളുടേത്  ഇ.കെ  മുഹമ്മദ് ദാരിമി മെമോറിയൽ സഹ്‌റതുൽ ഖുർആൻ കേരളപുരം,  ഡിസംബർ 20 നു എറണാകുളം, ഇടുക്കി ജില്ലകളുടേത്  എം.ജെ.എസ് വിടാക്കുഴ, ഡിസംബർ 21 നു തൃശ്ശൂർ ജില്ലയുടേത് മമ്പഉൽഹുദാ  കേച്ചേരി, 2020 ഡിസംബർ 23നു മലപ്പുറം, പാലക്കാട്മ ജില്ലകളുടേത് മഅദിൻ അക്കാദമി, മലപ്പുറം, ഡിസംബർ 24നു കോഴിക്കോട് ജില്ലയുടേത്  സഹ്റാ പാർക്ക് കൊടുവള്ളി, 2020 ഡിസംബർ 26നു കണ്ണൂർ ജില്ലയുടേത്  ബദ്രിയ നഗർ, അൽ മഖർ, തളിപ്പറമ്പ്, ഡിസംബർ 27 നു മാംഗളൂർ ഏരിയയുടേത് അൽ മദീന ഇസ്ലാമിക് കോംപ്ലക്സ് മഞ്ഞനാടി , ഡിസംബർ 28നു കാസർഗോഡ് ജില്ലയുടേത്  അൽ മുജമ്മഅ, തൃക്കരിപ്പൂർ എന്നീ ക്രമത്തിൽ പരീക്ഷകൾ നടക്കും.: വിവരങ്ങൾക്ക്: 9072736410, 7025440005


SHARE THE NEWS