സഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രീസ്‌കൂളുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

0
882
SHARE THE NEWS

കോഴിക്കോട്: മര്‍കസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ആനിക് പ്രീ സ്‌കൂള്‍ സംവിധാനമായ സഹ്‌റത്തുല്‍ ഖുര്‍ആനിന്റെ മുഴുവന്‍ യൂണിറ്റുകളിലും 2020 അക്കാദമിക വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിച്ചു. 3 വയസ്സിനും 4 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. നിലവില്‍ കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമായി 117 സെന്ററുകളിലായി 7500ലധികം വിദ്യാര്‍ത്ഥികളാണ് സഹ്‌റത്തുല്‍ ഖുര്‍ആന് കീഴില്‍ പഠനം നടത്തുന്നത്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലും ദുബൈ, ഒമാന്‍ എന്നിവിടങ്ങളിലും സഹ്‌റത്തുല്‍ ഖുര്‍ആന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9072736410, 7025440005


SHARE THE NEWS