ദുബൈ സഹ്റത്തുൽ ഖുർആൻ: വാർഷിക പരീക്ഷ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

0
236
SHARE THE NEWS

ദുബൈ: ഇസ്‌ലാമിക് എഡ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ 2020 – 2021 അധ്യയന സമയത്തെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ മർകസ് സഹ്‌റ വിദ്യാർത്ഥികൾക്കുള്ള അനുമോദന സംഗമം സംഘടിപ്പിച്ചു. സഹ്‌റ കാമ്പസിൽ നടന്ന ചടങ്ങിൽ മർകസ് ഐ സി എഫ് നാഷണൽ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം ഹാജി തളങ്കര, രിസാല ഗൾഫ് വിസ്‌ഡം കൺവീനർ അബ്‌ദുൽ അഹദ് ആലപ്പുഴ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മർകസ് സഹ്‌റത്തുൽ ഖുർആൻ ഡയറക്റ്റർ യഹ്‌യ സഖാഫി അധ്യക്ഷത വഹിച്ചു. ഖാരി. ബഷീർ മുസ്‌ലിയാർ കരിപ്പോൾ അനുമോദന പ്രഭാഷണം നടത്തി. മുസ്തഫ സഖാഫി കാരന്തൂർ, അബ്‌ദുൽ ഹക്കീം ഹാജി കല്ലാച്ചി, ഹാഫിള് ഉമർ സഖാഫി സംബന്ധിച്ചു.


SHARE THE NEWS