അന്താരാഷ്ട്ര മീലാദ്‌ സമ്മേളനം; മര്‍കസ്‌ സീറോ വേസ്‌റ്റ്‌ പദ്ധതി വിജയകരമായി നടപ്പിലാക്കി

0
653

കോഴിക്കോട്‌: ഞായറാഴ്‌ച മര്‍കസ്‌ കോഴിക്കോട്‌ കടപ്പുറത്ത്‌ സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ്‌ സമ്മേളനത്തോടനുബന്ധിച്ച്‌ നഗരിയില്‍ സീറോ വേസ്‌റ്റ്‌ പദ്ധതി വിജയകരമായി നടപ്പിലാക്കി. മര്‍കസ്‌ സീറോ വേസ്‌റ്റ്‌ മാനേജ്‌മെന്റ്‌ അംഗങ്ങള്‍ സമ്മേളന നഗരി മുഴുവന്‍ മാലിന്യമുക്തമാക്കി. കോഴിക്കോട്‌ ജില്ലാ കളക്ടര്‍ മുന്നോട്ടു വെച്ച ‘തേരേ മേരേ ബീച്ച്‌ മേം’ ക്ലീനിംഗ്‌ പദ്ധതിയില്‍ നിന്ന്‌ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ്‌ മര്‍കസ്‌ കടപ്പുറത്ത്‌ സീറോ വേസ്‌റ്റ്‌ പദ്ധതി നടപ്പിലാ്‌ക്കിയതെന്ന്‌ മീലാദ്‌ സമ്മേളന വളണ്ടിയര്‍ ക്യാപ്‌റ്റന്‍ ഉമര്‍ ഹാജി മണ്ടാളില്‍ അറിയിച്ചു. ബീച്ച്‌ പരിസരത്തെ കിലോമീറ്ററുകള്‍ നീളുന്ന പാതയോരങ്ങളിലെയും മാലിന്യങ്ങള്‍ ശേഖരിക്കാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. അലൂമിനിയം കണ്ടയിനറുകള്‍, പ്ലാസ്റ്റിക്ക്‌ ബോട്ടിലുകള്‍, പേപ്പര്‍ കപ്പുകള്‍, പൊതിയാനായി നല്‍കിയ പേപ്പറുകള്‍, ഹാര്‍ബോര്‍ഡുകള്‍, ന്യൂസ്‌ പേപ്പറുകള്‍ എന്നിവ ശേഖരിച്ച്‌ ഇനം തിരിച്ചാണ്‌ നഗരിയും പരിസരവും മാലിന്യ മുക്തമാക്കിയത്‌.