ഇഹ്യാഉസ്സുന്ന ഖാഫ് ഫെസ്റ്റിവല്‍ സമാപിച്ചു


കോഴിക്കോട്: മര്‍കസ് ശരീഅ വിഭാഗം വിദ്യാര്‍ത്ഥി സംഘടന ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച കലാസാഹിത്യ മത്സരം ഖാഫ് ഫെസ്റ്റിവല്‍ സമാപിച്ചു. അറബി, ഉറുദു,ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ മുന്നൂറോളം മത്സരങ്ങള്‍ അരങ്ങേറി. ഡോക്യൂമെന്ററി നിര്‍മാണം പോലുള്ള നവമാധ്യമ സ്വാഭാവമുള്ള മത്സരങ്ങളും ഈ വര്‍ഷത്തെ സവിശേഷതയായിരുന്നു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തിനാനുസരിച്ചു അനുവദനീയമായ മാര്‍ഗങ്ങളിലൂടെ വിദ്യാര്‍ഥികള്‍ സര്‍ഗ്ഗാത്മകമായി സിദ്ധി കൈവരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര് പ്രാര്‍ത്ഥന നടത്തി. വി.പി.എം വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഡോ.ഹുസൈന് സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഹസ്രത്ത് മുഖ്താര്‍ ബാഖവി, ഹാഫിള് അബൂബക്കര്‍ സഖാഫി, സൈനുദ്ദീന്‍ അഹ്സനി സംബന്ധിച്ചു. ജാബിര്‍ കുറ്റിക്കടവ് സ്വാഗതം പറഞ്ഞു.
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അന്താരാഷ്ട്ര മീലാദ് സമ്മേളന പശ്ചാത്തലം വിവരിച്ച് സംസാരിക്കും...
അനുഗ്രഹ പ്രഭാഷണത്തിനും പ്രാർഥനക്കും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
ആറ് ഒന്നാം സ്ഥാനവും ഏഴ് രണ്ടാം സ്ഥാനവും പത്ത് മൂന്നാം സ്ഥാനവുമാണ് അല്വാരിസുകള് കരസ്ഥമാക്കിയത്...
സമയവും അവസരവും ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ക്കാണ് വിജയം: കാന്തപുരം ഉസ്താദ്...
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം