ദോഹ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കി ആദ്യ ഇന്ത്യക്കാരൻ; അഭിമാന നേട്ടവുമായി മർകസ് വിദ്യാർത്ഥി

ദോഹ: ഉന്നത പഠനരംഗത്തെ ഖത്വറിലെ പ്രധാന സ്ഥാപനമായ ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസിൽ നിന്നും പഠനം പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരനായി മർകസ് പൂർവ്വ വിദ്യാർത്ഥി ഉബൈദ് ഇസ്മാഈൽ. 2015 ൽ സ്ഥാപിതമായ ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ബിരുദാനന്തര-ഗവേഷണ ബിരുദ രംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വതന്ത്ര സംവിധാനമാണ്. മാധ്യമ ഭാഷ അറബിയായതിനാൽ തന്നെ പ്രധാനമായും അറബ് രാജ്യങ്ങളിൽ നിന്നും അറബി മാതൃഭാഷയായ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.
സ്കൂൾ ഓഫ് സോഷ്യൽ സയൻസ് &ഹ്യുമാനിറ്റീസിൽ നിന്നും ഭാഷാപഠനത്തിൽ ഡിസ്റ്റിങ്ഷനോടെ പി.ജി പഠനം പൂർത്തിയാക്കിയ ഉബൈദ് കഴിഞ്ഞദിവസം നടന്ന ബിരുദ ദാന ചടങ്ങിൽ ഖത്വർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ജാസിം അൽതാനിയിൽ നിന്നും ബിരുദം സ്വീകരിച്ചു.
മര്കസില് നിന്നും 2012 ൽ ഖുർആൻ മനഃപാഠമാക്കിയ ഉബൈദ് മർകസിലെ തന്നെ സാനവിയ്യയിൽ തുടർപഠനം നടത്തി. ശേഷം ഷാര്ജ ഭരണാധികാരി സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമിയുടെ മേല്നോട്ടത്തില് നടന്നുവരുന്ന അല് ഖാസിമിയ്യ യൂണിവേഴ്സിറ്റിയില് നിന്ന് കുല്ലിയ്യത്തുല് ആദാബിൽ ബിരുദം നേടി. 2019ല് ഷാര്ജയില് നടന്ന അന്താരാഷ്ട്ര ഹദീസ് പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. വയനാട് ജില്ലയിലെ വെണ്ണിയോട് ഇസ്മാഈല് -റംല ദമ്പതികളുടെ മകനാണ്.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved