ഐ ഐ ടി JAM: ഉന്നത വിജയവുമായി ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥി

മർകസ് ഗാർഡൻ: ഐ ഐ ടി, ഐ ഐ എസ് ടി, എൻ ഐ ടികളിലെ പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ജാം (JAM 2025, ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ്) പരീക്ഷയിൽ ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥി അംജദ്. കെ ഉന്നത വിജയം കരസ്ഥമാക്കി. ജാമിഅ മദീനതുന്നൂറിൽ നിന്നും ബാച്ച്ലർ ഇൻ ഇസ്ലാമിക് സ്റ്റഡീസ് വിത്ത് കെമിസ്ട്രിയിലാണ് അംജദ് പഠനം നടത്തിയത്. 974ാമത് റാങ്കിന് അർഹനായ അംജദ് കണ്ണൂർ ജില്ലയിലെ പാറാൽ സ്വദേശി അബ്ദുല്ല- ആയിശ ദമ്പതികളുടെ മകനാണ്. ജാമിഅ മദീനതുന്നൂർ അക്കാദമിക് കൗൺസിൽ അംജദിനെ അഭിനന്ദിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം