സി ബി എസ് ഇ പഠനത്തോടൊപ്പം ഹിഫ്ള് പഠിക്കാന്‍ മര്‍കസ് നോളജ് സിറ്റിയില്‍ അവസരം ഒരുങ്ങുന്നു
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...

ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
നോളജ് സിറ്റി : ജാമിഉല്‍ ഫുതൂഹിന്റെ ആത്മീയാന്തരീക്ഷത്തില്‍ ഉന്നത നിലവാരമുള്ള സ്കൂള്‍ പഠനത്തോടൊപ്പം ഹിഫ്ളുല്‍ ഖുര്‍ആന്‍ പഠിക്കാന്‍ അവസരമൊരുങ്ങുന്നു. ജാമിഉല്‍ ഫുതൂഹ് ഇമാം ഹാഫിള് ഷമീര്‍ അസ്ഹരിയുടെ നേതൃത്വത്തില്‍ ലോകപ്രശസ്ത ഖാരിഉകളുടെയും പണ്ഡിതരുടെയും സെഷനുകള്‍ ഉള്‍പ്പെടുത്തി മസ്ജിദ് ആസ്ഥാനമാക്കി 'മഹ്ഫളത്തുല്‍ ഖുര്‍ആന്‍' എന്ന സ്ഥാപനം ആരംഭിക്കുന്നത്.
പഠിതാക്കള്‍ക്ക് വേള്‍ഡ് ക്ലാസ് സൗകര്യങ്ങളും ഉന്നത നിലവാരമുള്ള സി ബി എസ് ഇ സ്കൂള്‍ പഠനവും ഒരുക്കിയിട്ടുണ്ട്. ഹൈജീനിക് ഭക്ഷണവും മികച്ച താമസ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളിലെ ഖുര്‍ആന്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കും വിധം ഖുര്‍ആന്‍ പാരായണ ശാസ്ത്രവും മനോഹരമായ പാരായണവും പരിശീലിപ്പിക്കുന്നുണ്ട്. നിരന്തര മൂല്യ നിര്‍ണയ സംവിധാനവും ഖുര്‍ആനിക് ലൈഫ് സ്റ്റൈല്‍ കോച്ചിഗും സ്ഥാപനത്തിന്റെ സവിശേഷതകളാണ്. നാലാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ആദ്യ ബാച്ചിന്റെ പഠനം ജൂണില്‍ ആരംഭിക്കും. വരുന്ന ഞായറാഴ്ച (മെയ് 25ന്) നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി +91960 56 66 950 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved