മർകസ് സാനവിയ്യ വിദ്യാർഥി യൂണിയന് പുതിയ നേതൃത്വം


കാരന്തൂർ: മർകസ് സാനവിയ്യ വിദ്യാർഥി യൂണിയൻ ഇഹ്യാഉസ്സുന്നയുടെ 2025-26 വർഷത്തേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പി.ജി ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പുനഃസംഘടനാ കൗൺസിലിൽ ബശീർ സഖാഫി കൈപ്പുറമാണ് പുതിയ യൂണിയൻ നേതൃത്വത്തെ പ്രഖ്യാപിച്ചത്. വിപിഎം ഫൈസി വില്യാപ്പള്ളി കൗൺസിൽ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ: അഹമ്മദ് നസീം എളമരം (ചെയർമാൻ), മുഹമ്മദ് ശറഫ് കാവനൂർ(ജനറൽ കൺവീനർ), മുഹമ്മദ് അലിഫ് കൊല്ലം (ഫിനാൻസ് കൺവീനർ), അബ്ദുൽ ബാസിത്ത് തോട്ടശ്ശേരിയറ, അബ്ദുൽ വാഹിദ് കൊടശ്ശേരി, മുഹമ്മദ് ജവാദ് മലയമ്മ, സിയാദ് വള്ളിക്കുന്ന് (കൺവീനർമാർ). ചടങ്ങിൽ ആശിഫ് താനാളൂർ സ്വാഗതവും മുഹമ്മദ് ശറഫ് കാവനൂർ നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം