കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാരുടെ ജനാസ നിസ്കാരം മർകസിൽ നടന്നു
വൈകുന്നേരം നാലു മണിക്ക് കരുവൻപൊയിൽ ചുള്ള്യാട് ജുമാ മസ്ജിദിൽ ഖബർ സ്ഥാനിൽ ഖബറടക്കും....
മർകസിൽ നടന്ന ജനാസ നിസ്കാരത്തിന് സയ്യിദ് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകുന്നു.
വൈകുന്നേരം നാലു മണിക്ക് കരുവൻപൊയിൽ ചുള്ള്യാട് ജുമാ മസ്ജിദിൽ ഖബർ സ്ഥാനിൽ ഖബറടക്കും....
മർകസിൽ നടന്ന ജനാസ നിസ്കാരത്തിന് സയ്യിദ് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകുന്നു.
കോഴിക്കോട്: പ്രമുഖ ഇസ്ലാം മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാരുടെ (72) ജനാസ നിസ്കാരം മർകസ് മസ്ജിദുൽ ഹാമിലിയിൽ നടന്നു. നിസ്കാരത്തിനും പ്രാർഥനക്കും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് അലി ബാഫഖിയും കേരളാ മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരിയും നേതൃത്വം നൽകി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആറുമണിയോടെ ആയിരുന്നു അന്ത്യം.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആദ്യ ശിഷ്യനാണ്. മുസ്ലിം കർമ്മ ശാസ്ത്ര പഠന രംഗത്തെ വിദഗ്ദനായ എ പി മുഹമ്മദ് മുസ്ലിയാരുടെ പഠനങ്ങളും ഫത്വകളും പ്രഭാഷണങ്ങളും മുസ്ലിം സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനങ്ങൾ ചെലുത്തിയിരുന്നു. ചെറിയ എ പി ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞ ഇരുപത് വർഷമായി മർകസിൽ പ്രധാന അധ്യാപകനും വൈസ് പ്രിൻസിപ്പാളുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാളിയും ആണ്. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.
മർകസിൽ നടന്ന ജനാസ നിസ്കാരത്തിന് സയ്യിദ് ഇബ്രാഹീമുൽ ബുഖാരി തങ്ങൾ നേതൃത്വം നൽകുന്നു.
രാവിലെ പത്ത് മണിക്ക് കാരന്തൂർ മർകസ് മസ്ജിദിൽ ഹാമിലിയിൽ നടന്ന മയ്യിത്ത് നിസ്കാരത്തിൽ മർകസ് വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുൽ ഹതാഹ് അഹ്ദൽ അവേലം, സമസ്ത മുശാവറ അംഗങ്ങളായ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, താനാളൂർ അബ്ദുല്ല മുസ്ലിയാർ, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ, മയ്യനാട് ഹസൻ മുസ്ലിയാർ, കോടമ്പുഴ ബാവ മുസ്ലിയാർ, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ, സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് താഹ തങ്ങൾ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സയ്യിദ് അബ്ദുൽ സബൂർ ബാഹസൻ, ഡോ അബ്ദുൽ ഹകീം അസ്ഹരി, മദ്രസ ബോർഡ് ചെയർമാൻ സൂര്യ ഗഫൂർ, പി ടി എ റഹീം എം എൽ എ, നിരവധി സയ്യിദുമാർ, പണ്ഡിതർ, ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുത്തു.
വൈകുന്നേരം നാലു മണിക്ക് കരുവൻപൊയിൽ ചുള്ള്യാട് ജുമാ മസ്ജിദിൽ ഖബർ സ്ഥാനിൽ ഖബറടക്കും. ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് വലിയ സേവനങ്ങൾ ചെയ്ത പണ്ഡിതനെയാണ് മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.