വിദ്യാർഥി കാലം നൈപുണി പരിശീലനത്തിനുള്ള അവസരമാക്കണം: സി മുഹമ്മദ് ഫൈസി
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....

മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....

കോഴിക്കോട്: വിദ്യാർഥി കാലം വിവിധ നൈപുണികൾ പരിചയപ്പെടാനും ആർജിക്കാനും പരിശീലിക്കാനുമുള്ള അവസരമാക്കണമെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്യാഉസ്സുന്ന പുനഃസംഘടനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിത്വ വികസനം ലക്ഷ്യംവെക്കുന്നതോടൊപ്പം സമൂഹത്തിന്റെയും രാജ്യത്തിന്റെയും സ്പന്ദനമറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് യൂണിയനുകൾക്ക് കീഴിൽ പദ്ധതിയിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജാമിഅ സീനിയർ മുദരിസ് വി പി എം ഫൈസി വില്യാപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ സഖാഫി ചെറുശോല സന്ദേശ പ്രഭാഷണം നടത്തി. അൻസാർ സഖാഫി പറവണ്ണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇഹ്യാസുന്നയുടെ 2025 - 26 വർഷത്തേക്കുള്ള ഭാരവാഹികളെ ചടങ്ങിൽ പ്രഖ്യാപിച്ചു. ചടങ്ങിൽ ഉമറലി സഖാഫി എടപ്പുലം, ബശീർ സഖാഫി കൈപ്പുറം, അബ്ദു സത്താർ കാമിൽ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, അബ്ദുൽ കരീം ഫൈസി വാവൂർ സംബന്ധിച്ചു. തൻസീഹ് കൽപ്പകഞ്ചേരി സ്വാഗതവും മിസ്അബ് പിലാക്കൽ നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം