ഗേറ്റ് യോഗ്യത നേടി സ്വഫ്വാൻ നൂറാനി

സ്വഫ്വാൻ നൂറാനി
സ്വഫ്വാൻ നൂറാനി
മർകസ് ഗാർഡൻ: ഐ ഐ ടി ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലെ പി. എച്ച്. ഡി അഡ്മിഷൻ നേടാനുള്ള ഗേറ്റ് പരീക്ഷയിൽ സ്വഫ്വാൻ അബൂബക്കർ നൂറാനി യോഗ്യത നേടി. മലപ്പുറം വേങ്ങര സ്വദേശിയായ അദ്ദേഹം സൈക്കോളജിയിലാണ് അർഹനായത്. നിലവിൽ ഡൽഹിയിലെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിലെ എം ഫിൽ ക്ലിനിക്കൽ സൈക്കോളജി ട്രെയിനിയായിട്ട് ഡൽഹി ലേഡി ഹാർഡിംഗ് മെഡിക്കൽ കോളജ് സൈക്കാട്രി ഡിപ്പാർട്ട്മെൻ്റിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ജാമിഅ മദീനത്തുന്നൂറിൽ നിന്നും ഇൻ്റഗ്രേറ്റഡ് ബാച്ച്ലർ ഇൻ ഇസ്ലാമിക് സ്റ്റഡീസ് പൂർത്തിയാക്കിയ ശേഷം അലിഗഢ് യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ പി. ജി കരസ്ഥമാക്കി. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, ഇന്ത്യൻ മെൻ്റൽ ഹെൽത്ത് & റിസർച്ച് സെൻ്റർ തുടങ്ങി വിവിധ യൂണിവേഴ്സിറ്റികൾ സംഘടിപ്പിച്ച ഇൻ്റർനാഷണൽ കോൺഫ്രൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ജാമിഅ മദീനതുന്നൂർ അക്കാദമിക് കൗൺസിൽ സ്വഫ്വാൻ നൂറാനിയെ പ്രത്യേകം അഭിനന്ദിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved