മര്‍കസ് സമ്മേളനം: വര്‍ണ്ണാഭമായ പദയാത്രയൊരുക്കി നെടിയനാട് ബദരിയ്യ ദര്‍സ്


കോഴിക്കോട്: മര്‍കസ് നാല്പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി വര്‍ണ്ണാഭമായ പദയാത്രയൊരുക്കി നെടിയനാട് കാരിക്കുളങ്ങര ബദരിയ്യ എജ്യൂക്കേഷല്‍ സെന്റര്‍. അടുത്തയാഴ്ച നടക്കുന്ന ബദരിയ്യയിലെ സി ഉസ്താദ് മെമ്മോറിയല്‍ ദര്‍സിന്റെ അഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ കൂടി ഭാഗമായാണ് മര്കസിലേക്ക് പദയാത്ര സംഘടിപ്പിച്ചത്. സ്ഥാപന മാനേജ്മെന്റും പ്രാസ്ഥാനിക നേതാക്കളും ബദരിയ്യ ദര്‍സ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ മുന്നൂറോളം പേര് പദയാത്രയില്‍ പങ്കാളികളായി. മര്‍കസ് കവാടത്തിന് സമീപം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. തുടര്‍ന്നു മര്‍കസ് സെന്‍ട്രല്‍ ഓഫീസില്‍ നല്കിയ സ്വീകരണം സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി ഉദ്ഘാടനം ചെയ്തു. വി.പി.എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സഖാഫി പന്നൂര്, റശീദ് സഖാഫി മാങ്ങാട്, മൂസ സഖാഫി പാതിരമണ്ണ, ഇസ്സുദ്ധീന്‍ സഖാഫി, ബഷീര്‍ സഖാഫി കൈപ്പുറം, സാബിത് സഖാഫി, യാത്രക്ക് നേതൃത്വം നല്കിയ കെ മുഹമ്മദ് ഹാജി, ഫസല്‍ സഖാഫി നരിക്കുനി, കെ ബീരാന് കോയ മാസ്റ്റര്‍, ഇബ്രാഹിം സഖാഫി ജിദ്ധ, അന്‍ഷാദ് സഖാഫി പാലത്ത്, ബി പി അബ്ദുല്‍അസീസ് ഭരണിപാറ സംബന്ധിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം