കോവിഡ്: ബംഗാളിൽ സേവന നിരതരായി മർകസ് പ്രവർത്തകർ


കൊൽക്കത്ത: ബംഗളിലെ ദക്ഷിണ ദിനാജ്പൂർ ജില്ലയിൽ കൊറോണ കാലത്ത് മാതൃകാപരമായ സേവനം ചെയ്യുകയാണ് കോഴിക്കോട് കേന്ദ്രമായ മർകസു സ്സഖാഫത്തി സുന്നിയ്യയുടെ ബംഗാൾ ബ്രാഞ്ചായ ത്വയ്ബ ഗാർഡൻ ഇൻസ്റ്റിറ്റ്യൂഷൻ. ദക്ഷിണ ദിനാജ്പൂരിലുള്ള സ്ഥാപനത്തിന്റെ കീഴിൽ പാവപ്പെട്ട ആളുകൾക്ക് ഭക്ഷ്യസാധനങ്ങൾ നൽകുകയും, മറ്റു അവശ്യ വസ്തുക്കൾ എത്തിക്കുകയും ചെയ്യുന്നു.
ദക്ഷിണ ദിനാജ്പൂർ കളക്ടർ മലയാളിയായ നിഖിൽ നിര്മലിന്റെ നിർദേശം കൂടി സ്വീകരിച്ചാണ് മുപ്പതോളം മലയാളികളുടെ പ്രവർത്തനം. മർകസ് നോർത്ത് ഈസ്റ്റ് കോഡിനേറ്റർ സുഹൈറുദ്ധീൻ നൂറാനിയാണ് ഇതിനു നേതൃത്വം നൽകുന്നത്. സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്ബളത്തിൽ നിന്ന് രണ്ടര ലക്ഷം രൂപ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ലാ കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ സുഹൈറുദ്ധീൻ നൂറാനിയിൽ നിന്ന് കളക്ടർ നിഖിൽ നിർമൽ ചെക്ക് ഏറ്റുവാങ്ങി.
മലയാളികളായ ആളുകൾ രാജ്യത്തെല്ലയിടത്തും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്. ബംഗാളിലെ മർകസ് സ്ഥാപനം നടത്തുന്ന ഈ പ്രവർത്തനം മാതൃകാപരമാണ്: നിഖിൽ നിർമൽ പറഞ്ഞു. മർകസ് സ്കൂളിലെ വിദ്യാർഥികൾ വീട്ടിൽ സമാഹരിച്ച നാണയ ശേഖരവും കൈമാറി.
ആറ് ഒന്നാം സ്ഥാനവും ഏഴ് രണ്ടാം സ്ഥാനവും പത്ത് മൂന്നാം സ്ഥാനവുമാണ് അല്വാരിസുകള് കരസ്ഥമാക്കിയത്...
സമയവും അവസരവും ഫലപ്രദമായി വിനിയോഗിക്കുന്നവര്ക്കാണ് വിജയം: കാന്തപുരം ഉസ്താദ്...
സ്വാഗത സംഘം രൂപീകരണ യോഗം ഓഗസ്റ്റ് 1ന് മർകസിൽ...
ഡോ. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയാകും...
ആറ് ഒന്നാം സ്ഥാനവും ഏഴ് രണ്ടാം സ്ഥാനവും പത്ത് മൂന്നാം സ്ഥാനവുമാണ് അല്വാരിസുകള് കരസ്ഥമാക്കിയത്...
സമയവും അവസരവും ഫലപ്രദമായി വിനിയോഗിക്കുന്നവര്ക്കാണ് വിജയം: കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം