ജിദ്ദയില്‍ നിന്ന് മര്‍കസ് അലുംനി വിമാനമെത്തി: സഊദി എയര്‍ലൈന്‍സ് വിമാനത്തിന് കണ്ണൂരില്‍ വാട്ടര്‍ സല്യൂട്ട്


കണ്ണൂര്‍: സഊദി അറേബ്യയില്‍ നിന്ന് മര്‍കസ് അലുംനിക്ക് കീഴില്‍ ചാര്‍ട്ട് ചെയ്ത വിമാനം ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കണ്ണൂരിലെത്തി. മാസങ്ങള്‍ക്ക് ശേഷമുള്ള ആദ്യ സഊദി എയര്‍ലൈന്‍സ് വിമാനത്തിന് ഉപചാരപരമായ വാട്ടര്‍ സല്യൂട്ട് നല്കി കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. 257 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗര്‍ഭിണികള്‍, വിസിറ്റിങ്ങിനു വന്നവര്‍, തൊഴില്‍ നഷ്ടമായവര്‍ തുടങ്ങി ഏറ്റവും അനിവാര്യമായവരാണ് വിമാനത്തിലെ ഭൂരിഭാഗം യാത്രികരും. മര്‍കസ് അലുംനി ജിദ്ദ കമ്മറ്റിയാണ് വിമാനം ചാര്‍ട്ട് ചെയ്തത്. സഊദിയില്‍ നിന്ന് വിമാനങ്ങള്‍ ആനുപാതികമായി കുറഞ്ഞതുമായ ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഇടപെടലുകള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്കാന് കാരണമായി. ഇനിയും വിമാനങ്ങള്‍ എത്തിക്കുമെന്ന് ജിദ്ദയിലെ മര്‍കസ് അലുംനി അംഗങ്ങള്‍ അറിയിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം