സാമൂഹ്യ നന്മയിലധിഷ്ഠിതമായ വ്യാപാരങ്ങൾ പ്രോത്സാഹിക്കപ്പെടണം: മർകസ് വ്യാപാരി സംഗമം


കോഴിക്കോട് : മർകസിന് കീഴിൽ വ്യാപാരി വ്യവസായികളെ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്ന സംഘടനയായ മെർച്ചന്റ് ചെബർ ഇന്റർനാഷണലിന്റെ (MCI) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വ്യാപാരി സംഗമം സമാപിച്ചു. ഇസ്ലാമിക ചരിത്രത്തിലെ പ്രസിദ്ധ സ്വഹാബിയും മാതൃകാ വ്യാപാരിയുമായിരുന്ന ഹസ്രത്ത് ഉസ്മാൻ (റ) ന്റെ സ്മരണാർത്ഥം വർഷം തോറും നടന്നുവരുന്ന സംഗമം കോവിഡ് പാശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടന്നത് . ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ അനുഗ്രഹ പ്രഭാഷണവും പ്രാർത്ഥനയും നടന്നു. വ്യാപാരികൾ രാജ്യത്തിനും സമൂഹത്തിനും മാതൃകാപരമായ ഇടപെടലുകൾ നടത്തണമെന്നും കച്ചവടത്തിൽ സത്യസന്ധതയും സാമൂഹ്യ പ്രതിബദ്ധതയും പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ചരിത്രത്തിലെ മികച്ച വ്യാപാരിയായിരുന്ന ഉസ്മാൻ (റ ) ന്റെ ജീവിതം ഇതിൽ മാതൃകയാക്കണമെന്നും അളവിലും തൂക്കത്തിലും ക്രയ വിക്രയങ്ങളിലും സൂക്ഷ്മത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനവും മർകസ് നോളേജ് സിറ്റി ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹഖീം അസ്ഹരി മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. എം.സി.ഐ പ്രസിഡന്റ് സി പി മൂസ ഹാജി അധ്യക്ഷതയും എം.സി.ഐ സെക്രട്ടറി ഷംസുദ്ധീൻ എളേറ്റിൽ സ്വാഗതവും പറഞ്ഞു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം