തങ്ങളെ ഒരുനോക്ക് കാണാൻ മര്‍കസ് മസ്ജിദുൽ ഹാമിലി ജനനിബിഡം
മർകസിൽ നടന്ന ജനാസ നിസ്കാരത്തിൽ മർകസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി നേതൃത്വം നൽകി...

മർകസിൽ നടന്ന ജനാസ നിസ്കാരത്തിൽ മർകസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി നേതൃത്വം നൽകി...
കോഴിക്കോട്: മർഹൂം ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹ്മാൻ ബാഫഖിയുടെ പുത്രനും സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖിയുടെ ഭാര്യാപിതാവും മര്‍കസ് വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യയുടെ ജനാസ നിസ്കാരം മർകസ് മസ്ജിദുൽ ഹാമിലിയിൽ നടന്നു. 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വെെകീട്ട് ആറരയോടെയായിരുന്നു വിയോഗം. ഇന്ന് (വ്യാഴം) ഉച്ചക്ക് 2 മണിക്ക് കൊയിലാണ്ടി വലിയകത്ത് മഖാമിൽ ഖബറടക്ക ചടങ്ങുകൾ നടക്കും.
മർകസിൽ നടന്ന ജനാസ നിസ്കാരത്തിൽ മർകസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി നേതൃത്വം നൽകി. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ, , സയ്യിദ് സബൂർ ബാ ഹസൻ അവേലം, മർകസ് പ്രധാന മുദരിസുമാരായ എ പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ശാഫി സഖാഫി മുണ്ടമ്പ്ര തുടങ്ങിയവർ സംബന്ധിച്ചു. മർകസിലെ വിദ്യാർത്ഥികൾ, പൊതു ജനങ്ങളുമടക്കം ആയിരക്കണക്കിനാളുകൾ ജനാസ നിസ്കാരത്തിൽ പങ്കെടുത്തു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved