ജാമിഅ മദീനതുന്നൂർ റൊന്റിവ്യൂ '23: യൂനിറ്റ് മത്സരങ്ങൾക്ക് തുടക്കമായി
ഒരു മാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ പരിപാടികളുടെ ഓദ്യോഗിക പ്രഖ്യാപനം ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നടത്തി...

ഒരു മാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ പരിപാടികളുടെ ഓദ്യോഗിക പ്രഖ്യാപനം ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നടത്തി...
കോഴിക്കോട്: ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ ’23 യൂനിറ്റ് മത്സരങ്ങൾക്ക് തുടക്കം. ‘റിമെമ്പറിംഗ് ടുമോറോ’ എന്ന പ്രമേയത്തിൽ നടക്കുന്ന ഈ വർഷത്തെ ഫെസ്റ്റിവൽ പോസ്റ്റ് മോഡേൺ ലിബറൽ പ്രതിസന്ധിയെ കലക്ടീവ് മെമ്മറിയിലൂടെ പുനർവിചിന്തനം നടത്തുകയാണ്. സാംസ്കാരിക പാരമ്പര്യങ്ങളുടെ സംഗമവും ഓർമകളും ചരിത്രശീലുകളുമാണ് ഭാവിവർത്തമാനത്തെ നിർണയിക്കേണ്ടതെന്നും തീം പറയുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ പരിപാടികളുടെ ഓദ്യോഗിക പ്രഖ്യാപനം ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നടത്തി.
പരിപാടിയുടെ ഭാഗമായി ഹിസ്റ്ററി കോൺക്ലേവ്, കൾച്ചറൽ റിട്രീറ്റ്, കോസ്മോ സാപ്പിയൻ ആർട്ട് ഗാലറി, വി ആർ എക്സിബിഷൻ, മീഡിയ സമ്മിറ്റ്, സ്കോളർ ടോക്ക് എന്നിവ നടക്കും. അഞ്ച് വിഭാഗങ്ങളിലായി രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന റൊന്റിവ്യൂ’23 ഹോം മത്സരങ്ങൾ ജനുവരി 10, 11, 12 തീയതികളിൽ പൂനൂർ മർകസ് ഗാർഡനിലാണ് നടക്കുക. റൊന്റിവ്യൂ ഒഫീഷ്യൽ ആപ്പ് വഴി രജിസ്ട്രേഷൻ ആരംഭിച്ചതായി ചെയർമാൻ ഹംദാൻ ഇബ്രാഹിം അറിയിച്ചു.
പരിപാടിയുടെ ഭാഗമായി ജാമിഅ മദീനതുന്നൂറിന്റെ 20ലേറെ കാമ്പസുകളിൽ യൂനിറ്റ് മത്സരങ്ങളും സാംസ്കാരിക സംഗമങ്ങളും നടക്കുമെന്ന് ജാമിഅ മദീനതുന്നൂർ ഡീൻ ഓഫ് സ്റ്റുഡൻസ് അഫേയ്സ് ശിബിലി ത്വാഹിർ നൂറാനി അറിയിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved