കേരള നിയമ സഭ ഏറ്റവും വലിയ മാതൃക: സ്പീക്കർ എ എൻ ഷംസീർ
മർകസ് ലോ കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

മർകസ് ലോ കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

നോളജ് സിറ്റി: ലോകത്ത് തന്നെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ മാതൃകയാണ് കേരള നിയമ സഭ എന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരള നിയമ സഭ കൂടുന്നുണ്ട്. ഓരോ ബില്ലിനും ആവശ്യമായ സംവാദങ്ങൾക്ക് സമയം നൽകുന്നുമുണ്ട്. നിരന്തരമായ ചർച്ചകൾ നടക്കുന്നുണ്ട്. നിയമസഭയിലെ ചർച്ചകളും സംവാദങ്ങളും ശത്രുതാപരമായി കാണാതെ ജനാധിപത്യത്തിന്റെ സ്പിരിറ്റിൽ കാണുന്നു എന്നതാണ് കേരളത്തിന്റെ ഒരു സവിശേഷത. ഇത് ലോകത്തിനു തന്നെ മാതൃകയാണ്. യുവ ജനങ്ങളും വിദ്യാർത്ഥി യുവജന സംഘടനകളും ജനോപകാരപ്രദവും രാഷ്ട്ര നിർമ്മാനാത്മകവുമായ സംരഭങ്ങൾ ഏറ്റെടുക്കണം, അദ്ദേഹം പറഞ്ഞു.
മർകസ് ലോ കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോളജ് സിറ്റിയിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ലിന്റോ ജോസഫ് മുഖ്യാഥിതി ആയിരുന്നു. നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹകിം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. അഞ്ജു എൻ പിള്ള, സി അബ്ദുൽ സമദ്, പി കെ ഇബ്രാഹിം, റഈസ് ഉമർ, അഖിൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം