അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനം പ്രൗഢമായി

നോളജ് സിറ്റിയിൽ വച്ച് നടന്ന അന്താരാഷ്ട്ര മെഡിക്കൽ സമ്മേളനം ഡോ. ആസാദ് മൂപ്പൻ മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത ഉദ്ഘാടനം ചെയ്യുന്നു.

നോളജ് സിറ്റിയിൽ വച്ച് നടന്ന അന്താരാഷ്ട്ര മെഡിക്കൽ സമ്മേളനം ഡോ. ആസാദ് മൂപ്പൻ മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനം പ്രൗഡമായി. മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ സാമൂഹിക അവബോധം വളര്‍ത്തിയെടുക്കുക, സമൂഹത്തില്‍ ആരോഗ്യബോധവത്കരണം നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് സമ്മേളനം സംഘടിപ്പിച്ചത്. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, മെഡിസിന് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
മെഡിസിന് ഇന്ത്യ സ്ഥാപകന്‍ ഡോ. ശുജ പുനേക്കര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത ഉദ്ഘാടനം ചെയ്തു. മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.ഡോ അനീഷ് ബഷീർ, ഡോ. അമീര്‍ ഹസന്, ഡോ. ശൈഖ് ശാഹുല്‍ ഹമീദ് എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന മെഡിക്കൽ സമ്മേളനത്തിൽ പ്രൊഫസർ അലൻ ബിട്ടിൽ ആസ്ത്രേലിയ, ഡോ അജു മാത്യു, ഡോ ഗ്രെയ്സ് റൗലി യു കെ, ഡോ. ഒ കെ എം അബ്ദുര്‍റഹ്മാന്‍, ഡോ. പി വി ശംസുദ്ധീൻ, ഡോ. ഗിരീഷ് വാഡഗോങ്കർ മുംബൈ തുടങ്ങിയവർ വ്യത്യസ്ത വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു.
രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികളും ഡോക്ടര്‍മാരും സമ്മേളനത്തില്‍ പങ്കെടുത്തു. ഓസ്ട്രേലിയ, യു കെ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രബന്ധമവതരിപ്പിച്ചു.
കാന്‍സര്‍ പരിചരണം, ഭക്ഷ്യ സുരക്ഷ, പോഷകാഹാരം, പകര്‍ച്ച വ്യാധി പ്രതിരോധത്തിലെ യുനാനിയുടെ സമീപനം, പാലിയേറ്റീവ് കെയര്‍; മര്‍കസിന്റെ സമീപനം, ആരോഗ്യ രംഗത്തെ നിലവാരം മെച്ചപ്പെടുത്തല്‍, മെഡിക്കല്‍ എത്തിക്സ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം