നോളജ് സിറ്റിയിൽ ഒത്തുചേർന്ന് മലപ്പുറത്തെ ജനപ്രതിനിധികൾ

മലപ്പുറം ജില്ലയിലെ 65 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികൾ മർകസ് നോളജ് സിറ്റിയിൽ ഒത്തുചേർന്നപ്പോൾ

മലപ്പുറം ജില്ലയിലെ 65 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികൾ മർകസ് നോളജ് സിറ്റിയിൽ ഒത്തുചേർന്നപ്പോൾ
കോഴിക്കോട്: മലപ്പുറം ജില്ലയിലെ 65 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികൾ നോളജ് സിറ്റിയില്‍ ഒത്തുചേർന്നു. മാലിന്യ സംസ്കരണ പദ്ധതികളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചേയര്‍മാന്‍ തുടങ്ങിയ ജനപ്രതിനിധികള്‍ മര്‍കസ് നോളജ് സിറ്റിയിലെത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ കൂട്ടായ്മയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ് കലാം മാസ്റ്റര്‍ പെരുവള്ളൂര്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള ഇസ്മാഈല്‍ മാസ്റ്റര്‍ പൂക്കോട്ടൂര്‍, രാമന് കുട്ടി തിരുവാലി, ഇസ്മാഈല്‍ നിറമരുതൂര്‍, മര്‍കസ് നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, ശൗക്കത്ത് മുണ്ടക്കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം