കോഴിക്കോട്: പഞ്ചദിന സന്ദർത്തിനായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മലേഷ്യയിലെത്തി. പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന്റെ ക്ഷണ പ്രകാരമാണ് കാന്തപുരം മലേഷ്യയിൽ എത്തിയത്. പ്രാദേശിക സമയം രാവിലെ 9 മണിക്ക് ചാർട്ടേഡ് വിമാനത്തിൽ സുബാങ്ങിലെ സുൽത്താൻ അബ്ദുൽ അസീസ് ഷാഹ് വിമാനത്താവളത്തിലെത്തിയ കാന്തപുരത്തെ സർക്കാർ പ്രതിനിധികളും മർകസ് ഗ്ലോബൽ മലേഷ്യ ചാപ്റ്റർ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. ഒൻപത് മാസത്തെ ഇടവേളക്ക് ശേഷമാണ് കാന്തപുരം വിദേശ യാത്ര നടത്തുന്നത്. ഗവൺമെന്റിന്റെ കീഴിലുള്ള വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന കാന്തപുരം മലേഷ്യൻ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. 22 ന് ശനിയാഴ്ച മലേഷ്യയിലെ ആയിരത്തോളം പണ്ഡിതമാർക്കുള്ള സ്വഹീഹുൽ ബുഖാരി പണ്ഡിത സമ്മേളനത്തിൽ കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിൻ മുക്താർ, ശൈഖ് ഡോ. ഉസാമ അൽ അസ്ഹരി, മുഫ്തി ഡോ. ലുഖ്മാൻ ബിൻ ഹാജി അബ്ദുല്ല പങ്കെടുക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം