നവ്യാനുഭവം നൽകി ദുരന്ത നിവാരണ പരിശീലനം

കാരന്തൂർ മർകസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെള്ളിമാട്കുന്ന് ഫയർ & റെസ്ക്യൂ സർവ്വീസസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദുരന്ത നിവാരണ പരിശീലനത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ നൗഷാദ് വി.കെ ക്ലാസെടുക്കുന്നു.

കാരന്തൂർ മർകസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെള്ളിമാട്കുന്ന് ഫയർ & റെസ്ക്യൂ സർവ്വീസസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദുരന്ത നിവാരണ പരിശീലനത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ നൗഷാദ് വി.കെ ക്ലാസെടുക്കുന്നു.
കുന്ദമംഗലം: കാരന്തൂർ മർകസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെള്ളിമാട്കുന്ന് ഫയർ & റെസ്ക്യൂ സർവ്വീസസിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിച്ചു. റോഡപകടങ്ങൾ, തീപ്പിടുത്തം, ജലാശയം ദുരന്തങ്ങൾ എന്നിവിടങ്ങളിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പ്രായോഗിക പരിശീലനം കുട്ടികൾക്ക് നവ്യാനഭുവമായി. സ്കൂൾ പി.ടി.എ പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ പി. അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ നൗഷാദ് വി.കെ, ഓഫീസർമാരായ സാലിഹ്,
എം.കെ ബാലകൃഷ്ണൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. കെ.കെ അഷ്റഫ് സ്വാഗതവും മുഹമ്മദ് ഹബീബ് നന്ദിയും പറഞ്ഞു.
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം