ദ്വിദിന ക്യു കൗൻ ഖുർആൻ സമ്മേളനത്തിന് നാളെ തുടക്കം


കൊയിലാണ്ടി: ക്യു കൗൻ ഖുർആൻ സമ്മേളനം നാളെയും മറ്റെന്നാളും (വ്യാഴം, വെള്ളി) തിയ്യതികളിൽ പാറപ്പള്ളി മർകസിൽ നടക്കും. "മാനവരാശിക്ക് സമഗ്ര വഴികാട്ടി" എന്ന ശീർഷകത്തിൽ ഓഗസ്റ്റ് 10ന് ആരംഭിച്ച ക്യു കൗൻ ഖുർആൻ കാമ്പയിന്റെ ഭാഗമായാണ് ഖുർആൻ സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സമ്മേളനം നാളെ (വ്യാഴം) രാവിലെ കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, സി മുഹമ്മദ് ഫൈസി തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് രണ്ടു ദിവസങ്ങളിലായി 13 സെഷനുകളിൽ ഖുർആൻ അടിസ്ഥാനമാക്കി ചർച്ചകൾ നടക്കും.
ഖുർആനിലെ മാനവിക നിലപാടുകളും ശാസ്ത്ര യാഥാർത്ഥ്യങ്ങളും സാമ്പത്തിക നിർദേശങ്ങളും ജീവിത ശൈലികളും തുടങ്ങി വിത്യസ്ത വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. മറ്റെന്നാൾ (വെള്ളി) വൈകിട്ട് സമാപന സംഗമം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഖുർആൻ പ്രഭാഷകൻ ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ പ്രഭാഷണം നടത്തും.
ക്യാമ്പയിനിന്റെ ഭാഗമായി ഖുർആൻ ഫെസ്റ്റ്, ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ ക്യു സമ്മിറ്റ്, എക്സ്പോ, മൽസ്യ തൊഴിലാളി സംഗമം എന്നിവ കഴിഞ്ഞ ദിവസം പാറപ്പള്ളിയിൽ നടന്നു. കാരന്തൂർ മർകസിനു കീഴിൽ പാറപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ മർകസ് മാലിക് ദീനാറിലെ വിദ്യാർത്ഥി യൂണിയൻ അന്നബഅ് ആണ് ക്യൂ കൗൻ ഖുർആൻ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം