സുഹ്ബ ആത്മീയ സഹവാസ ക്യാമ്പിന് പ്രൗഢസമാപനം

മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ നടക്കുന്ന സുഹ്ബ ആത്മീയ സഹവാസ ക്യാമ്പിൽ ഈജിപ്ഷ്യൻ പണ്ഡിതൻ ഡോ. ഉസാമ അൽ അസ്ഹരി സംസാരിക്കുന്നു

മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ നടക്കുന്ന സുഹ്ബ ആത്മീയ സഹവാസ ക്യാമ്പിൽ ഈജിപ്ഷ്യൻ പണ്ഡിതൻ ഡോ. ഉസാമ അൽ അസ്ഹരി സംസാരിക്കുന്നു
നോളജ് സിറ്റി: പുതിയകാലം മുന്നോട്ടുവെക്കുന്ന ബൗദ്ധികവും ദാർശനികവുമായ മുഴുവൻ ചോദ്യങ്ങൾക്കും നബിചര്യയിൽ ഉത്തരങ്ങളുണ്ട് എന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ ശൈഖ് ഉസാമ അല്‍ അസ്ഹരി. അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന സുഹ്ബ ആത്മീയ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നബിചരിത്രത്തിലെ ഏറ്റവും പ്രധാന അധ്യായം അവിടുത്തെ ജന്മദിനം തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖഭാഷണം നടത്തി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്്ലിയാര്‍, ഡോ. ഉസാമ അബ്ദുര്‍റസാഖ് രിഫാഈ ലെബനോന്, യഹിയ റോഡസ് യു എസ് എ, സി മുഹമ്മദ് ഫൈസി, അലി ബാഖവി ആറ്റുപുറം, ദത്തോ മുഹമ്മദ് നൂര്‍ മനൂടി മലേഷ്യ, അഡ്വ. ഹുസൈന് സഖാഫി ചുള്ളിക്കോട് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം