ഒമാൻ ദേശീയ ദിനാശംസകൾ നേർന്ന് സുൽത്താൻ ഹൈതം ബിൻ താരികിന് കത്തയച്ച് കാന്തപുരം


മസ്കത്ത്: 53മത് ദേശീയ ദിനം ആഘോഷിക്കുന്ന ഒമാൻ സുൽത്താനേറ്റിനും ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിനും ആശംസകൾ നേർന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. സുൽത്താന്‍ ഏറെക്കാലം രാജ്യത്തെ നയിക്കാൻ ആയുരാരോഗ്യമുണ്ടാകട്ടെയെന്നും രാജ്യത്തെ ജനതക്ക് കൂടുതൽ അഭിവൃദ്ധി ഉണ്ടാകട്ടെയെന്നും ആശംസ സന്ദേശത്തിൽ കാന്തപുരം പറഞ്ഞു.
ഇന്ത്യയും ഒമാനും തമ്മിൽ നൂറ്റാണ്ടുകളായി ഊഷ്മളമായ ബന്ധമാണ് പുലർത്തി വരുന്നത്. ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട രാഷ്ട്രമാണ് ഒമാൻ. ഇവിടുത്തെ ഭരണാധികാരികൾ പ്രവാസി സമൂഹത്തിന് വലിയ കരുതൽ നൽകുന്നതായും സന്ദേശത്തിൽ പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം