കോപ് 28 നഗരി സന്ദർശിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

യു.എൻ കാലാവസ്ഥാ ഉച്ചകോടി "കോപ് 28" നഗരിയിൽ ജഡ്ജ് മുഹമ്മദ് അബ്ദുൽ സലാമുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തുന്നു.

യു.എൻ കാലാവസ്ഥാ ഉച്ചകോടി "കോപ് 28" നഗരിയിൽ ജഡ്ജ് മുഹമ്മദ് അബ്ദുൽ സലാമുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തുന്നു.
ദുബൈ: യു.എ.ഇയിൽ നടക്കുന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടി "കോപ് 28" നഗരിയിലെത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഇതിന്റെ ഭാഗമായി ഒരുക്കിയ ഫെയ്ത്ത് പവലിയൻ സംഘാടക സമിതിയുടെയും ദി മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സിന്റെയും സായിദ് അവാർഡ് ഫോർ ഹ്യൂമൻ ഫ്രറ്റേർണിറ്റിയുടെയും സെക്രട്ടറി ജനറൽ ജഡ്ജ് മുഹമ്മദ് അബ്ദുൽ സലാമുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി.
പാരിസ്ഥിതിക നീതി, കാലാവസ്ഥ വ്യതിയാനം ചെറുക്കുക എന്നീ ലക്ഷ്യങ്ങൾക്കായി ഐക്യരാഷ്ട്ര സംഘടന മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങൾ നേടുന്നതിന് വിവിധ മതവിഭാഗങ്ങളുടെയും ലോക നേതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കിയ ഫെയ്ത്ത് പവലിയൻ വലിയ റോൾ ആണ് ഏറ്റെടുത്തതെന്നും ഇതു ലക്ഷ്യം കാണാൻ എല്ലാവും കൈകോർക്കണമെന്നും കാന്തപുരം പറഞ്ഞു. ഇതിന്നായി ഇന്ത്യൻ സമൂഹത്തിന്റെ സഹകരണവും സമൂഹങ്ങൾക്കിടയിൽ ബോധവൽക്കരണവും ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം