മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന എനര്‍ജി സമ്മിറ്റില്‍ ഹോഗര്‍ ടെക്നോളജീസ് ആന്‍ഡ് ഇന്നൊവേഷന്‍സ് (എച്ച് ടി ഐ) പുറത്തിറക്കുന്ന പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിംഗ് ഡോ. മുമ്മഹദ് അബ്ദുല്‍ ഹകീം അസ്ഹരിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു
Markaz Live News
December 15, 2023
Updated
നോളജ് സിറ്റി: ഹരിതോര്‍ജമാണ് ലോകം നേരിടുന്ന ഊര്‍ജ പ്രതിസന്ധികള്‍ക്ക് പരിഹാരമെന്ന് മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി. ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനത്തില്‍ ഹോഗര്‍ ടെക്നോളജീസ് ആന്‍ഡ് ഇന്നൊവേഷന്‍സ് (എച്ച് ടി ഐ) നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച എനര്‍ജി സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായുമലിനീകരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് മറ്റ് സംവിധാനങ്ങളെ പഴിക്കാതെ ഹരിതോര്‍ജം ശീലമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യാതിഥിയായി. എച്ച് ടി ഐ. സി ഇ ഒ എഞ്ചി. മുഹമ്മദ് നാസിം പാലക്കല്‍ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുസ്സലാം മുഹമ്മദ്, നൂറുദ്ദീന്‍ മുഹമ്മദ്, ഡോ. ഹംസ അഞ്ചുമുക്കില്‍, അബ്ദുന്നാസര്‍ കെ ടി, എഞ്ചി. വിഖില്‍ ജോസ്, എഞ്ചി. മുഹമ്മദ് അസ്്്ലം സംസാരിച്ചു.
നോളജ് സിറ്റി ഫെസ്റ്റിവലിന്റെ ഭാഗമായാണ് എനര്‍ജി സമ്മിറ്റ് നടത്തിയത്. വിവിധ പുതിയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും എക്സിബിഷന്, പാനല്‍ ഡിസ്കഷന്, യുവ സംരഭകരുടെ കമ്പനി ലോഗോ പ്രകാശനം, അവാര്‍ഡ് വിതരണം എന്നിവ സമ്മീറ്റിന്റെ ഭാഗമായി നടന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ചു. കൂടാതെ, ഹോഗര്‍ ടെക്നോളജീസ് ആന്‍ഡ് ഇന്നൊവേഷന്‍സിന്റെ പുതിയ ഉല്‍പ്പന്നങ്ങളുടെ പ്രൊഡക്ട് ലോഞ്ചിംഗും സമ്മിറ്റില്‍ വെച്ച് നടന്നു.