ജാമിഅ മർകസ് സനദ് ദാന സമ്മേളനം: ജി.സി.സി സംഗമങ്ങൾക്ക് തുടക്കമായി


കോഴിക്കോട്: ജാമിഅ മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ജി.സി.സിയിലെ വിവിധ രാഷ്ട്രങ്ങളിൽ നടക്കുന്ന സൗഹൃദ സംഗംങ്ങൾക്ക് ഔദ്യോഗിക തുടക്കം. ഇന്നു മുതൽ കുവൈത്തിലെ വിവിധ മേഖലകളിൽ നടക്കുന്ന സംഗമങ്ങളിൽ സുൽത്വാനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സംബന്ധിക്കും. യു.എ.ഇയിലെ വിവിധ പ്രചാരണ പരിപാടികളിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സി.പി ഉബൈദുല്ല സഖാഫി സംബന്ധിക്കും. സൗദിയിൽ നടന്ന ആദ്യഘട്ട സംഗമങ്ങളിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ പങ്കെടുത്തു.
ജി.സി.സിക്ക് പുറമെ ഫാർ ഈസ്റ്റ് രാജ്യമായ മലേഷ്യയിൽ നടക്കുന്ന പ്രചാരണ പരിപാടികൾക്ക് ദുൽകിഫിൽ സഖാഫി, ബശീർ അസ്ഹരി, കമറുദ്ദീൻ സഖാഫി നേതൃത്വം നൽകും. സംഗമത്തിന്റെ ഭാഗമായി മർകസ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെയും സാംസ്കാരിക സംഘടനകളുടെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം