സിറ്റി നസ്വീഹ ചതുര്‍ദിന പ്രഭാഷണത്തിന് ഇന്ന് തുടക്കമാകും


നോളജ് സിറ്റി: വിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന വിശ്വാസി സമൂഹത്തിനായി വര്‍ഷങ്ങളായി സംഘടിപ്പിക്കാറുള്ള സിറ്റി നസ്വീഹ പ്രഭാഷണ പരമ്പര ഇന്ന് (വ്യാഴം) ആരംഭിക്കും. വൈകിട്ട് 7 മുതല്‍ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് പ്രഭാഷണം നടക്കുന്നത്. ആദ്യ ദിവസമായ ഇന്ന് സയ്യിദ് വി പി എ ദാരിമി ആട്ടീരി പ്രഭാഷണം നടത്തും. രണ്ടാം ദിവസമായ വെള്ളിയാഴ്ച ഇബ്റാഹീം സഖാഫി താത്തൂരും ശനിയാഴച ദേവര്‍ശോല അബ്ദുസ്സലാം മുസ്്ലിയാരും പ്രഭാഷണം നടത്തും.
തുടര്‍ന്ന്, ബറാഅത്ത് രാവ് ദിനമായ ഞായറാഴ്ച നടക്കുന്ന ശബ്ബെ ബറാഅഃ ആത്മീയ സംഗമത്തില്‍ ജാമിഉല്‍ ഫുതൂഹ് ചീഫ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പ്രഭാഷണം നടത്തും.
നാല് ദിവസത്തെ പ്രഭാഷണങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ സ്വീകരിക്കാനായി വലിയ ഒരുക്കങ്ങളാണ് നോളജ് സിറ്റിയില്‍ നടക്കുന്നത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം