വിറാസ് പി ജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു


കോഴിക്കോട്: മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന വേൾഡ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ അഡ്വാൻസ്ഡ് സയൻസസ് (വിറാസ്) പി.ജി (മുത്വവ്വൽ) ഫൈനൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. അൽവാരിസ് മുഹമ്മദ് ജാഫര്‍ സഖാഫി കുഞ്ചില, അൽവാരിസ് മുഹമ്മദ് മുസ്തഫ സഖാഫി ചെർപ്പുളശ്ശേരി, അൽവാരിസ് സഅദ് നൂറാനി അസഖാഫി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
മാഹിൻ, ഖദീജ ദമ്പതികളുടെ മകനായ അൽവാരിസ് ജാഫര്‍ സഖാഫി കുടക് ജില്ലയിലെ കുഞ്ചിലം സ്വദേശിയാണ്. അൽവാരിസ് മുഹമ്മദ് മുസ്തഫ സഖാഫി പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി സ്വദേശിയാണ്. അബ്ദുന്നാസർ മുസ്ലിയാർ, ആസിയ ദമ്പതികളുടെ മകനാണ് മുസ്തഫ. മലപ്പുറം ജില്ലയിലെ മൂർക്കനാട് സ്വദേശിയായ അൽവാരിസ് സഅദ് നൂറാനി അസഖാഫി അബ്ദുൽ സലാം, സാഹിറ ദമ്പതികളുടെ മകനാണ്. പരീക്ഷാഫലം www.wiras.in എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം