ഒമാൻ പ്രളയ ദുരന്തം; അനുശോചനമറിയിച്ച് കാന്തപുരം


കോഴിക്കോട്: ഒമാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തുടർന്നുണ്ടായ അപകടങ്ങളിലും കുട്ടികൾ ഉൾപ്പെടെ നിരവധി പേർ മരണപ്പെട്ട സംഭവത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ദുഃഖം രേഖപ്പെടുത്തി. സംഭവം ഏറെ വേദനിപ്പിക്കുന്നുവെന്നും മരണപ്പെട്ടവരുടെ കുടംബത്തിന്റെയും ഒമാനി ജനതയുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പരുക്കേറ്റവർക്ക് എളുപ്പത്തിൽ ശമനം ലഭിക്കട്ടെയെന്നും മരണപ്പെട്ടവർക്ക് മഗ്ഫിറത്തും അവരുടെ കുടുംബത്തിന് സമാധാനവും ഉണ്ടാകട്ടെയെന്നും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് അള്ളാഹു രക്ഷയും കരുത്തും പകരട്ടെയെന്നും പ്രാർത്ഥിക്കുന്നു – കാന്തപുരം പറഞ്ഞു.
ഭാഷ, ദേശങ്ങൾ നോക്കാതെ മനുഷ്യർ പരസ്പരം ചേർന്നു നിൽക്കണമെന്നും അധികൃതരുമായി സഹകരിച്ച് ആവശ്യമായ ഇടങ്ങളിൽ സഹായം എത്തിക്കാൻ മുഴുവൻ സന്നദ്ധ പ്രവർത്തകരോടും ICF വളണ്ടിയർമാരോടും കാന്തപുരം ആഹ്വാനം ചെയ്തു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം