മലേഷ്യന്‍ പ്രധാനമന്ത്രിയുമായി ഡോ. അസ്ഹരി കൂടിക്കാഴ്ച നടത്തി

മലേഷ്യന്‍ പ്രധാനമന്ത്രി അൻവര്‍ ഇബ്റാഹീമുമായി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി കൂടിക്കാഴ്ച നടത്തുന്നു

മലേഷ്യന്‍ പ്രധാനമന്ത്രി അൻവര്‍ ഇബ്റാഹീമുമായി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി കൂടിക്കാഴ്ച നടത്തുന്നു
ക്വാലലംപൂര്: മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീമുമായി ജാമിഅ മര്‍കസ് റെക്ടറും ജാമിഉല്‍ ഫുതൂഹ് ചീഫ് ഇമാമുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി കൂടിക്കാഴ്ച നടത്തി. മലേഷ്യയിലെ ക്വാലലംപൂരില്‍ നടന്ന മദാനി അന്താരാഷ്ട്ര സിമ്പോസിയത്തിനെത്തിയപ്പോഴാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മലേഷ്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മര്കസിനുമിടയില് വൈജ്ഞാനിക കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. 'ഇസ്ലാമും മിതത്വവും' എന്ന പ്രമേയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ നേരത്തെ ഡോ. അസ്ഹരി പ്രബന്ധമവതരിപ്പിച്ചിരുന്നു. 'ദക്ഷിണേന്ത്യന്‍ പണ്ഡിതരും ആധുനിക മദ്റസാ രീതിശാസ്ത്രവും' എന്ന തലക്കെട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധം.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം