മർകസ് ബോയ്സ് സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നടന്ന ഉന്നത വിജയികൾക്കുള്ള അനുമോദനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ പി ഗവാസ് ഉദ്ഘാടനം ചെയ്യുന്നു.

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നടന്ന ഉന്നത വിജയികൾക്കുള്ള അനുമോദനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ പി ഗവാസ് ഉദ്ഘാടനം ചെയ്യുന്നു.
കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പി.ടി.എ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ പി ഗവാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഷമീം കെ.കെ അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ സി.പി ഉബൈദുള്ള സഖാഫി അനുമോദന പ്രഭാഷണം നടത്തി. ചടങ്ങിൽ സിവിൽ സർവ്വീസ് റാങ്ക് ജേതാവ് മുഹമ്മദ് ഫസൽ വിദ്യാർഥികളുമായി സംവദിച്ചു. കെ. ഹാഷിദ്, കെ അബ്ദുൽ ഗഫൂർ, അഷ്റഫ് കെ.കെ, ശാഫി നിസാമി, ശക്കീർ അരിമ്പ്ര, സി പി ഫസൽ അമീൻ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ സ്വാഗതവും കെ അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം