ദാറുസ്സ്വാലിഹ് - മലൈബാര്‍ ഫൗണ്ടേഷന് ധാരണാപത്രം ഒപ്പിട്ടു
ഗവേഷണ - പ്രസിദ്ധീകരണ മേഖലയില്‍ ഇന്ത്യയും ഈജിപ്തും തമ്മിലുള്ള പരസ്പര സഹകരണം സജീവമാകും...

ഗവേഷണ - പ്രസിദ്ധീകരണ മേഖലയില്‍ ഇന്ത്യയും ഈജിപ്തും തമ്മിലുള്ള പരസ്പര സഹകരണം സജീവമാകും...

കെയ്റോ: ഈജിപ്റ്റിലെ കെയ്റോ അസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗവേഷണ- പ്രസിദ്ധീകരണ കേന്ദ്രം ദാറുസ്സ്വാലിഹുമായി മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ ഫൗണ്ടേഷന് ധാരണാപത്രം ഒപ്പിട്ടു. ഗവേഷണ- പ്രസിദ്ധീകരണ മേഖലയില്‍ പരസ്പരം സഹകരിക്കാനാണ് ദാറുസ്സ്വാലിഹുമായി മലൈബാര്‍ ഫൗണ്ടേഷന് ധാരണയായത്. ഇതുവഴി ഇന്ത്യയിലെയും ഈജിപ്തിലെയും വിവിധ ചരിത്ര പ്രസിദ്ധമായ കേന്ദ്രങ്ങളെ കുറിച്ചും ഗ്രന്ഥങ്ങളെ കുറിച്ചും മറ്റും ആഴത്തിലുള്ള പഠനത്തിനാണ് വഴിതുറക്കുന്നത്. കെയ്റോ യിലെ ദാറു സ്വാലിഹ് ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ചയില്‍ മലൈബാര്‍ ഫൗണ്ടേഷന് ചെയര്മാന് ഡോ. അബ്ദുല്‍ ഹകിം അസ്ഹരിയും ദാറുസ്സ്വാലിഹ് ഡയറക്ടര്‍ മുഹമ്മദ് മഹമൂദ് തൗഫീഖും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം