ചേരാനല്ലൂർ അൽ ഫാറൂഖിയ സ്കൂൾ; വിദ്യാർഥികൾക്ക് കുടിവെള്ള സൗകര്യം സമ്മാനിച്ച് അധ്യാപിക

എറണാകുളം: ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്ക് കുടിവെള്ള സൗകര്യം സമ്മാനിച്ച് ഹിന്ദി അധ്യാപിക കെ.വൈ നഫീസ ടീച്ചർ. തന്റെ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന പദ്ധതിയെന്ന നിലയിലാണ് കുടിവെള്ള സൗകര്യം ഒരുക്കി നൽകിയതെന്നും പഠന, കായിക, ഇതര മേഖലകളിൽ സ്കൂളിന്റെ മികവും വിദ്യാർഥികളുടെ ക്ഷമതയും പരിപോഷിപ്പിക്കുന്നതിനായി നടക്കുന്ന പ്രവർത്തനങ്ങിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അധ്യാപിക പറഞ്ഞു. ചടങ്ങ് ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെജി രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ നിയാസ് ചോല, മറ്റു അധ്യാപകർ സംബന്ധിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം