അന്താരാഷ്ട്ര മീലാദ് സമ്മേളനം; ദഫ് ഘോഷയാത്ര 3 മണിക്ക് ആരംഭിക്കും


കോഴിക്കോട്: അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് നിറം പകരാൻ നഗരത്തിൽ നടക്കുന്ന ദഫ് ഘോഷയാത്ര വെകുന്നേരം 3 മണിക്ക് ആരംഭിക്കും.സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഘോഷയാത്ര കെ പി ചന്ദ്രൻ റോഡിൽ നിന്ന് ആരംഭിച്ച് മിനിബൈപ്പാസ്-എരഞ്ഞിപ്പാലം ജങ്ഷൻ വഴി സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ സമാപിക്കും. വിവിധ മേഖലകളിലെ മദ്റസകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100 ലധികം സംഘങ്ങൾ ഘോഷയാത്രയിൽ ചുവടുവെക്കും.
പരമ്പരാഗത ബൈത്തുകളുടെയും മദ്ഹ് ഗാനങ്ങളുടെയും അകമ്പടിയോടെ താളപ്പെരുക്കങ്ങൾ തീർത്ത് ഉയർന്നും താഴ്ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചു ദഫ്മുട്ടി നീങ്ങുന്ന സംഘങ്ങൾ നഗരത്തിൽ സമ്മേളനത്തിന്റെ ഓളം സൃഷ്ടിക്കും. വ്യത്യസ്ത വസ്ത്രാലങ്കാരങ്ങളും കൊടിതോരണങ്ങളും വൈവിധ്യമാർന്ന പ്രകടനങ്ങളും ഘോഷയാത്രക്ക് മിഴിവേകും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദൽ അവേലം, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം, സയ്യിദ് സ്വാലിഹ് ശിഹാബ് കുറ്റിച്ചിറ, സയ്യിദ് മുഹമ്മദ് ബാഫഖി ഉൾപ്പെടെയുള്ള സാദാത്തുക്കളും കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ കോഴിക്കോട്-മലപ്പുറം ജില്ലാ സാരഥികളും ജാമിഅ മർകസ് മുദരിസുമാരും ഘോഷയാത്രക്ക് നേതൃത്വം നൽകും. നഗരിയിലെത്തുന്ന റാലിയെ സ്വാഗതസംഘം ചെയർമാൻ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം