പൊതു പരീക്ഷയിൽ ഉന്നത വിജയം; കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂൾ വിജയികളെ ആദരിക്കും


കൈതപ്പൊയിൽ: 2023 - 24 അധ്യയന വർഷം കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂളിൽ നിന്നും ഇസ്ലാമിക് എജുക്കേഷൻ ബോർഡിന്റെ പൊതു പരീക്ഷയിൽ പത്താം ക്ലാസിൽ നിന്നും സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഷഹീറ, നെഫ് ല മുഹമ്മദ് എന്നീ വിദ്യാർഥികൾക്ക് എസ് ജെ എം കോഴിക്കോട് ജില്ലാ കമ്മിറ്റി നൽകുന്ന നൂറുൽ ഉലമ അവാർഡും, സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേടിയ രിഷ്ലിക്ക് പറവണ്ണ ഉസ്താദ് അവാർഡും നാളെ(വ്യാഴം) സ്കൂളിൽ വച്ച് നടക്കുന്ന മീലാദ് ഫെസ്റ്റിൽ നൽകും.
ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ കോഴിക്കോട് ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം നേടിയ ആയിഷ ഹൻഫക്ക് കൻസുൽ ഉലമ അവാർഡും രണ്ടാം സ്ഥാനം നേടിയ മിൻഹ ഫാത്തിമ, ദിയ ഫാത്തിമ എന്നീ വിദ്യാർഥികൾക്ക് ജില്ലാ കമ്മിറ്റി നൽകുന്ന ചെറിയ എ പി ഉസ്താദ് അവാർഡും ചടങ്ങിൽ കൈമാറും. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ചടങ്ങ് ഉദ്ഘാടനം ചെയ്യും. സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്റസകളിൽ നിന്ന് ഈ വർഷം അക്രഡിറ്റേഷൻ ഓഫ് എക്സലൻസ് അവാർഡ് നേടിയ സംസ്ഥാനത്തെ ഏക മദ്റസ കൂടിയാണ് കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂളിലേത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം