മർകസ് ലോ കോളേജിൽ നിന്ന് 75-ാം വയസ്സിൽ നിയമ പഠനം പൂർത്തിയാക്കി ശ്രീധരൻ മാസ്റ്റർ


കോഴിക്കോട്: വയസ്സ് 75 എന്നത് പഠനത്തിന് തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കാക്കൂർ പുന്നശ്ശേരി ആറോളിപ്പൊയിലിലെ ആയേടത്ത് ശ്രീധരൻ മാസ്റ്റർ. റിട്ട. അധ്യാപകനായ ശ്രീധരൻ കോഴിക്കോട് മർകസ് നോളജ് സിറ്റിയിലെ മർകസ് ലോ കോളേജിൽ നിന്നാണ് എൽ.എൽ.ബി പൂർത്തിയാക്കിയത്. പ്രയാസമനുഭവിക്കുന്നവർക്കും, സ്ത്രീകൾക്കും നിയമസഹായങ്ങൾ എത്തിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടമ്പൂർ ഹൈസ്കൂളിൽ നിന്ന് 36 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് നിയമ പഠനത്തിനായി ശ്രീധരൻ മാസ്റ്റർ എത്തുന്നത്. നിയമപഠനത്തിനും പ്രവർത്തനങ്ങൾക്കും കൂട്ടായി അധ്യാപികയായിരുന്ന ഭാര്യ രാധ, മക്കളായ ആർ.എസ്. വരുൺ, വാണിശ്രീ, മരുമകൾ ഭവ്യ, പേരകുട്ടി അമൻ ഭഗത് എന്നിവരുമുണ്ട്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം