ഐ എ എം ഇ റീജ്യനൽ ലൈറ്റ് അപ് ഓൺ ലൈറ്റ് മെംസ് ഇന്റർനാഷനൽ സ്കൂൾ ജേതാക്കൾ

ഐ എ എം ഇ റീജ്യനൽ ലൈറ്റ് അപ് ഓൺ ലൈറ്റിൽ ചാമ്പ്യന്മാരായ കാരന്തൂർ മെംസ് ഇൻ്റർനാഷനൽ ടീം ട്രോഫി ഏറ്റുവാങ്ങുന്നു
ഐ എ എം ഇ റീജ്യനൽ ലൈറ്റ് അപ് ഓൺ ലൈറ്റിൽ ചാമ്പ്യന്മാരായ കാരന്തൂർ മെംസ് ഇൻ്റർനാഷനൽ ടീം ട്രോഫി ഏറ്റുവാങ്ങുന്നു
കോഴിക്കോട്:- ഐ എ എം ഇ കോഴിക്കോട് റീജ്യനൽ ലൈറ്റ് അപ് ഓൺ ലൈറ്റിൽ കാരന്തൂർ മെംസ് ഇന്റർനാഷനൽ ചാമ്പ്യന്മാരായി. പന്തീരാങ്കാവ് ഹിദായ പബ്ലിക് സ്കൂളിൽ നടന്ന ഫെസ്റ്റിൽ 260 പോയിൻ്റ് നേടിയാണ് കാരന്തൂർ മെംസ് ഒന്നാമതതെത്തിയത്. 258 പോയിന്റുമായി ഫറോക്ക് ഖാദിസിയ്യ ഇംഗ്ലീഷ് സ്കൂൾ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനവും 209 പോയിന്റുമായി ഇശാഅത്ത് പബ്ലിക് സ്കൂൾ പൂനൂർ സെക്കൻഡ് റണ്ണറപ്പ് സ്ഥാനവും കരസ്ഥമാക്കി. ഏഴ് വേദികളിലായി നടന്ന ഫെസ്റ്റ് ഐ എ എം ഇ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ട്രഷറർ പ്രൊഫ. എ കെ അബ്ദുൽ ഹമീദ് മുഖ്യാതിഥിയായി. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് അഞ്ഞൂറോളം വിദ്യാർഥികൾ 30 മത്സരയിനങ്ങളിൽ മാറ്റുരച്ചു. സമാപനചടങ്ങിൽ ഐ എ എം ഇ റീജ്യനൽ ജനറൽ കൺവീനർ അബ്ദുൽ മജീദ് ഇർഫാനി ആമുഖ പ്രഭാഷണം നടത്തി. ചെയർമാൻ ശഹീർ അസ്ഹരി അധ്യക്ഷത വഹിച്ചു. എൻ ടി കെ ബാഖവി ആവിലോറ, അലി ഹസൻ ഫൈസി, ശഹീർ അസ്ഹരി എന്നിവർ അവാർഡ് ദാനം നടത്തി. കൺവീനർമാരായ മുഹമ്മദ് ശാഫി, സുലൈമാൻ, ഹിദായ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ അബ്ദുർറഹ്മാൻ, റാശിദ് സഖാഫി, മുഹമ്മദ് ഹനീഫ സംബന്ധിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved